കോഴിക്കോട്: നാദാപുരത്ത് ടെക്സ്റ്റൈൽസ് ഷോപ്പിൽ ഉണ്ടായ അപകടത്തിൽ 10ലധികം പേർക്ക് പരിക്ക്. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.
നാദാപുരത്തെ മെൻസ് സർ പ്ലസ് റെഡിമെയ്ഡ് സ്റ്റോറിലാണ് അപകടം. പ്രത്യേക ഓഫറിനെ തുടർന്ന് ആളുകൾ കടയിലേക്ക് തള്ളിക്കയറുകയായിരുന്നു.
മുൻവശത്തെ ചില്ല് തകർന്നാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട്, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
