കോഴിക്കോട്: അശോക സ്തംഭത്തെ അപമാനിച്ചെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകൻ എൻവി ബാലകൃഷ്ണനെതിരെ കേസെടുത്തു.
ഫെബ്രുവരി 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കത്തെ തുടർന്നാണ് നടപടി.
മാർച്ച് 21 നാണ് കേസെടുത്തത്. തുടർന്ന് ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിൽ പരിശോധന നടത്തുകയും ഇന്ന് സ്റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് കൈമാറുകയുമായിരുന്നു.
കൊയിലാണ്ടി പൊലീസാണ് സ്വമേധയാ കേസെടുത്തത്. അശോക സ്തംഭത്തെ അപമാനിച്ചെന്നും സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് കേസ്.
സിപിഐഎം കൊയിലാണ്ടി മുൻ ഏരിയാ സെക്രട്ടറിയായിരുന്ന എൻ വി ബാലകൃഷ്ണനെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ 2014 ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹം പാർട്ടി അംഗത്വം പുതുക്കിയിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്