തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുന്നു.ചെങ്കൽപേട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിൽ വെച്ചും പീഡനം നടന്നതായി ഇര മൊഴി നൽകിയതിനെത്തുടർന്നാണ് തമിഴ്‌നാട്ടിലും കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ അവിടെയുള്ള സ്പായിൽ എത്തിച്ച് പീഡനം നടത്തിയതെന്നാണ് മൊഴി നൽകിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തമിഴ്‌നാട് പൊലീസിന് കൈമാറിയിട്ടുണ്ട്. ഗുഡുവാഞ്ചേരിയിൽ നടന്നതായി പറയപ്പെടുന്ന സംഭവങ്ങളിൽ അന്വേഷണം നടത്തണമെന്ന് കേരള പൊലീസ് തമിഴ്‌നാട് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കേസില്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു. പ്രതികളായ പെണ്‍കുട്ടിയുടെ ഇളയമ്മയെയും ഭര്‍ത്താവിനെയുമാണ് റിമാന്‍ഡ് ചെയ്തത്. ഇളയമ്മയെ അട്ടക്കുളങ്ങര ജയിലിലേക്കും ഭര്‍ത്താവിനെ നെയ്യാറ്റിന്‍കര ജയിലിലേക്കുമാണ് മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
