കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി ബ്ലോക്കിനോട് ചേർന്നുള്ള ഡ്രൈവർമാരുടെയും സുരക്ഷാ ജീവനക്കാരുടെയും വിശ്രമമുറിയുടെ മുകളിൽ പാമ്പ്.
രാത്രി മുറിയോടുചേർന്നുള്ള പേരമരത്തിൽ കൂടിയാണ് പാമ്പ് അകത്തുള്ള മച്ചിൽ എത്തുന്നത്. സുരക്ഷാ ജീവനക്കാരും ആംബുലൻസ് ഡ്രൈവർമാരും വിശ്രമിക്കാനെത്തുന്നത് ഈ മുറിയിലാണ്.
രണ്ടുദിവസം മുമ്പ് ഒരുരോഗിയുടെ ബന്ധുവാണ് മൂർഖൻപാമ്പിനെ നേരിട്ടുകണ്ടത്.
ഒരാശ്വാസത്തിനായി വന്നിരിക്കുന്ന വിശ്രമമുറിയുടെ മുകളിൽ പാമ്പ് ഉണ്ട് എന്നറിഞ്ഞതോടെ രണ്ട് ദിവസമായി ഉറക്കമില്ല ഇവിടെ വിശ്രമിക്കാൻ വന്നിരിക്കുന്നവർക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
