കൊട്ടാരക്കര ഗണപതി ക്ഷേത്രം പ്രസാദ വിവാദം; വീണ്ടും അനധികൃത പ്രസാദ നിർമാണം കണ്ടെത്തിയതിനെത്തുടർന്ന് കെട്ടിടം പൂട്ടി

OCTOBER 11, 2025, 6:49 AM

കൊല്ലം : കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വീണ്ടും അനധികൃത പ്രസാദ നിര്‍മാണം കണ്ടെത്തി.ഇന്നലെയുണ്ടായ സംഭവത്തിന് പിന്നാലെയാണ് വീണ്ടും അനധികൃത കരിപ്രസാദ നിർമ്മാണം കണ്ടെത്തിയിരിക്കുന്നത്.

ശാന്തിമാർ താമസിക്കുന്ന കോർട്ടേഴ്സിന് മുകളിലാണ് സംഭവം. ദേവസ്വം ബോർഡ് കോർട്ടേഴ്സിന് മുകളിലാണ് കറുത്ത പൊടി അടക്കം ഉപയോഗിച്ച് കരി പ്രസാദം തയ്യാറാക്കിയിരുന്നത്.സംഭവത്തിൽ ബിജെപി, ഹിന്ദു ഐക്യവേദി പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിച്ചു.

ഗണപതി ഹോമത്തിൻ്റെ ദ്രവ്യങ്ങൾ ഉപയോഗിച്ച് നിർമ്മിക്കേണ്ട കരിപ്രസാദമാണ് കവറുകളിലാക്കിയ കറുത്ത പൊടി ഉപയോഗിച്ച് നിർമ്മിച്ചിരുന്നത്. പൊലീസും ദേവസ്വം എഒയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

vachakam
vachakam
vachakam

ഇന്നലെയും ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ അനധികൃത പ്രസാദ നിർമ്മാണം കണ്ടെത്തിയിരുന്നു. അനധികൃത പ്രസാദ നിർമാണം കണ്ടെത്തിയതിനെത്തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ കെട്ടിടം പൂട്ടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam