കൊല്ലം: ഓച്ചിറയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി. പതിനെട്ടുവയസുകാരനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.
മുൻവൈരാഗ്യം കാരണമാണ് യുവാക്കളെ കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചത്. പ്രതിയുടെ കുറഞ്ഞ പ്രായവും പശ്ചാത്തലവും അന്വേഷിച്ചപ്പോഴാണ് മുൻ വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് കണ്ടെത്തിയത്.
ഓച്ചിറ സ്വദേശി സൂരജ് ആണ് പിടിയിലായത്. വള്ളികുന്നം സ്വദേശിയായ അബ്ദുൾ ജസീലിനെയും വൈശാഖിനെയും ആക്രമിച്ച കേസിലാണ് അറസ്റ്റ്.
യുവാക്കളുമായി ഉണ്ടായ ചില പ്രശ്നങ്ങൾ കാരണമാണ് സൂരജിന് ഇവരുമായി വൈരാഗ്യമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്