കൊല്ലം: കനത്ത മഴയിലും കാറ്റിലും കടപുഴകി വീണ ആഞ്ഞിലി മരത്തിനിടയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സി ആർ മഹേഷ് എംഎൽഎ.
സി ആർ മഹേഷ് സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ വൈദ്യുതി പോസ്റ്റും പിന്നിൽ ആഞ്ഞിലിമരവും വീഴുകയായിരുന്നു.
കാർ ഇതിനിടയിൽപെട്ടു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. സൈക്കിളിൽ വന്ന മൂന്നു കുട്ടികളും അപകടത്തിൽനിന്നു രക്ഷപ്പെട്ടു.
ശനിയാഴ്ച വൈകിട്ട് 6.30 ഓടെ തഴവ മണപ്പള്ളി തെക്ക് തണ്ണക്കര മുക്കിനു കിഴക്ക് തുരുത്തിക്കാട്ട് മുക്കിനു സമീപമായിരുന്നു സംഭവം.
കുടുംബയോഗം കഴിഞ്ഞ മടങ്ങവെ തഴവാ മണപ്പള്ളി തെക്ക് തണ്ണക്കര മുക്കിനെത്തിയപ്പോഴാണ് ഭീമൻ ആഞ്ഞിലി കടപ്പുഴകി പോസ്റ്റിലെ ലൈനിലേക്ക് വീണത്. പിന്നാലെ ഭാരം താങ്ങാനാവാതെ മുമ്പിലുണ്ടായിരുന്ന പോസ്റ്റും ഒടിഞ്ഞ് വീണു. ഇതിനിടയിലാണ് വാഹനം പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്