നാല് വയസ്സുകാരിക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയ സംഭവം; പിതാവിനെതിരെ പോക്‌സോ കേസ്

AUGUST 22, 2026, 12:12 AM

കൊല്ലം:  നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയിൽ പിതാവിനെതിരെ പോക്‌സോ കേസ്. 

 ദൃശ്യങ്ങൾ ഉൾപ്പെടെ നൽകിയിട്ടും പൊലീസ് പോക്‌സോ വകുപ്പ് ചുമത്താൻ തയ്യാറാവുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. സമാന ആവശ്യം ഉന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിയെയും പരാതിക്കാരി സമീപിച്ചിരുന്നു.

പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താത്തതിൽ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരാതിക്കാരിയുടെ തീരുമാനം. പിന്നാലെ ജൂവനൈൽ ജസ്റ്റിസ് ആക്ടും ചേർത്തു. 

vachakam
vachakam
vachakam

കുട്ടിയുടെ കൗൺസിലിംഗ് കഴിഞ്ഞതിന് ശേഷം മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ട് മാത്രമെ പോക്സോ കേസ് പരിഗണിക്കൂ എന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയത്. പ്രതി കുട്ടിക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തി എന്നത് പരാതിക്കാരി പുറത്തുവിട്ട ഓഡിയോകളിൽ വ്യക്തമായിരുന്നു.

കിടപ്പുമുറിയിൽ നിന്നുള്ള സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭർത്താവ് അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റെന്നായിരുന്നു യുവതിയുടെ പരാതി. സമാന പരാതിയിൽ മകൾക്കെതിരെ പിതാവ് നടത്തുന്ന ലൈംഗികവൈകൃതങ്ങളെക്കുറിച്ചും പരാതിപ്പെട്ടിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam