കൊട്ടാരക്കര: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ കെഎസ്‌യു പ്രസിഡന്റിനെ മുന്നിൽനിർത്തി അപകീർത്തിപ്പെടുത്തുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
രമേശ് ചെന്നിത്തലയുടെ നോമിനിയായി കെഎസ്‌യു ജില്ലാ പ്രസിഡന്റായ ആളാണ് തനിക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടത്.
മുതിർന്ന നേതാവായ തന്നെ വെല്ലുവിളിക്കുക, ഡിസിസി പ്രസിഡന്റിനോട് ധിക്കാരപരമായി സംസാരിക്കുക, ഡിസിസി ഓഫീസിലേക്ക് മാർച്ച് നടത്തുക ഇതൊക്കെയാണ് കെഎസ്‌യു പ്രസിഡന്റിന്റെ ശൈലി.
മറ്റൊരു മണ്ഡലത്തിലുമില്ലാത്തവിധം കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കൊട്ടാരക്കരയിൽ സീറ്റുകൾ നൽകിയെന്നും എംപി പറഞ്ഞു. അതേസമയം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെവരാൻ തനിക്ക് ആഗ്രഹമുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
