മലപ്പുറം: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതികളില്‍ ഒരാളായ കൊടി സുനിയെ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി അമ്മ.
നിലവില്‍ കഴിയുന്ന തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുനിയുടെ അമ്മ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഹര്‍ജിയില്‍ ജയില്‍ വകുപ്പിനോട് ഹൈക്കോടതി വിശദീകരണം തേടി.
കൊടി സുനിയെ ആദ്യം പാര്‍പ്പിച്ചിരുന്നത് തവനൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. ന്യൂമാഹി ഇരട്ടക്കൊലക്കേസിന്റെ വിചാരണ നടപടികള്‍ക്കായി ഇക്കഴിഞ്ഞ ജനുവരി 29ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
കേസിന്റെ വിചാരണയ്ക്കായി തലശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സഹതടവുകാര്‍ക്കൊപ്പം സുനി മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു.
ഇതിന് പിന്നാലെ ഓഗസ്റ്റ് പതിനേഴിനായിരുന്നു സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
