തലശ്ശേരി: പരോള്‍വ്യവസ്ഥ ലംഘിച്ചതിനെത്തുടര്‍ന്ന് കൊടി സുനിയുടെ വിചാരണ ഇനി വീഡിയോ കോൺഫറൻസ് വഴി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടിച്ച ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ മറ്റൊരു കൊലക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് തിങ്കളാഴ്ച തലശ്ശേരി കോടതിയില്‍ ഹാജരാക്കിയില്ല.
കേസിന്റെ വിചാരണയ്ക്ക് തലശ്ശേരിയിലെത്തിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവര്‍ മദ്യപിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെയാണ് കോടതിയില്‍ നേരിട്ട് ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഹാജരാക്കിയത്.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഈസ്റ്റ് പള്ളൂര്‍ പൂശാരിക്കോവിലിന് സമീപം മടോമ്മല്‍ക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസില്‍ ഷിനോജ് (29) എന്നിവരെ കൊലപ്പെടുത്തിയ കേസന്റെ വിചാരണയ്ക്കാണ് കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരെ ജയിലില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഹാജരാക്കിയത്. കേസില്‍ രണ്ടാംപ്രതിയാണ് സുനി. ഷാഫി നാലാംപ്രതിയും. കൊലക്കേസിന്റെ അന്തിമവാദം തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ.ജോസ് മുമ്പാകെ നടക്കുകയാണ്.
2010 മേയ് 28-ന് രാവിലെ 11-ന് ന്യൂമാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍വെച്ചാണ് വിജിത്ത്, ഷിനോജ് എന്നിവരെ കൊലപ്പെടുത്തിയത്. മാഹി കോടതിയില്‍ ഹാജരാക്കി തിരിച്ചു കൊണ്ടുവരുമ്പോള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
