ആരാണ് കൂടുതൽ നേരം  വെള്ളത്തിൽ മുങ്ങിനിൽക്കുന്നത്?  മത്സരത്തിന് പിന്നാലെ നീന്തൽ കുളത്തിൽ യുവാവ് മരിച്ച നിലയിൽ 

NOVEMBER 14, 2025, 7:46 PM

തിരുവനന്തപുരം: വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ യുവാവ് മരിച്ച നിലയില്‍. തമിഴ്‌നാട് കൊടൈക്കനാലില്‍ നിന്നെത്തിയ ദാവൂദ് ഇബ്രാഹിം(25) ആണ് മരിച്ചത്. 

നീന്തല്‍ കുളത്തില്‍ കുളിക്കുന്നതിനിടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മത്സരം നടത്തി. കൂടുതല്‍ നേരം വെള്ളത്തിനടിയില്‍ ആരാണ് മുങ്ങിക്കിടക്കുന്നത് എന്ന് കണ്ടെത്തുന്ന മത്സരമാണ് നടത്തിയത്.

ദാവൂദ് വെള്ളത്തില്‍ മുങ്ങിയ ശേഷം അബോധവസ്ഥയില്‍ കാണുകയായിരുന്നുവെന്നാണ് വിവരം. കൊടൈക്കനാലില്‍ നിന്നെത്തിയ 37 ഓളം പേര്‍ അടങ്ങുന്ന സംഘമാണ് വര്‍ക്കലയില്‍ എത്തിയത്.

vachakam
vachakam
vachakam

അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളത്തിനടിയില്‍ എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam