കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു കൊന്ന സംഭവം: പിതൃസഹോദരൻ ലൈംഗിക വൈകൃതമുള്ളയാൾ 

MAY 22, 2025, 3:58 AM

കൊച്ചി: കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ]

പിതാവിന്റെ സഹോദരനിൽനിന്നു കുഞ്ഞ് നേരിട്ടിരുന്നത്  അതിക്രൂര പീഡനമെന്നാണ് വിവരം. പിതൃസഹോദരൻ ലൈംഗിക വൈകൃതമുള്ളയാണെന്നാണ് നി​ഗമനം. 

 കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പിതൃസഹോദരനെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തുക.

vachakam
vachakam
vachakam

സംരക്ഷിക്കേണ്ട അടുത്ത ബന്ധു തന്നെ ഇത്തരത്തിൽ പീഡിപ്പിച്ചതിന് ബിഎൻഎസിലെ വകുപ്പുകളും ബാലാവകാശ നിയമം അനുസരിച്ചുള്ള വകുപ്പുകളും ചുമത്തിയാകും ഇയാളെ കോടതിയിൽ ഹാജരാക്കുക. 

കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായിരുന്നെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ പൊലീസിനു മൊഴി നൽകി. മരിക്കുന്നതിനു തൊട്ടുമുൻപത്തെ ദിവസവും കുട്ടി പീഡനത്തിന് ഇരയായി. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായെന്ന് റിപ്പോർട്ടുകളുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam