കണ്ണൂർ : പാര്‍ട്ടി പറഞ്ഞാല്‍ അഴീക്കോട് പോയി മത്സരിച്ച് ജയിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി.
‘കഴിഞ്ഞ തവണ അഴീക്കോട് തോല്‍ക്കുന്നത് ചെറിയ മാര്‍ജിനിലാണ്. ഞാന്‍ രണ്ട് തവണ ജയിച്ച മണ്ഡലമാണ്. തോല്‍ക്കുന്നു എന്നതുകൊണ്ട് ഒരാള്‍ തെറ്റാകുന്നില്ല. അതൊരു ജനാധിപത്യ മത്സരത്തിന്റെ ഭാഗമാണ്. അതുകൊണ്ട് അഴീക്കോടാണ് പാർട്ടി പറയുന്നതെങ്കില്‍ മല്‍സരിക്കും, ജയിക്കും’- ഷാജി പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയുടെ പേര് പറഞ്ഞ് സി.പി.എം മുസ്‌ലീങ്ങളെ തകര്‍ക്കാന്‍ വന്നാല്‍ രാഷ്ടീയമായി തടയും. ഭരണം പോകുമെന്ന് ഉറപ്പിച്ച് എ.കെ.ബാലന്‍ പറയുന്നത് ദിവാസ്വപ്നങ്ങളാണ്. സെക്കുലര്‍ സര്‍ക്കാരും സെക്കുലര്‍ ആഭ്യന്തര മന്ത്രിയും കേരളത്തില്‍ വരുമെന്നും ഷാജി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
