കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയെ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സരിപ്പിക്കാൻ ആലോചന. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മുനീർ മത്സരത്തിൽ നിന്നും പിന്മാറിയാൽ സൗത്ത് മണ്ഡലത്തിൽ കെ.എം. ഷാജിക്ക് മത്സരിക്കാനുള്ള സാധ്യത തെളിയും.
മുനീർ തന്നെ നിലപാട് വ്യക്തമാക്കട്ടെ എന്ന നിലപാടണ് മുസ്ലീം ലീഗിനുള്ളത്. എം.കെ. മുനീർ കൊടുവള്ളിയിൽ മണ്ഡലത്തിൽ നിന്നും സൗത്ത് മണ്ഡലത്തിലേക്ക് മാറുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.
കഴിഞ്ഞദിവസം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയില്ലെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ കെ എം ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്നുള്ള ഉത്തരവാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഷാജിയുടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാല്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
