കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്‍റെ സ്റ്റാർ ക്യാമ്പെയിനറായി ജോസ് കെ മാണിയുടെ മകൻ കെ എം മാണി ജൂനിയർ. വിവിധയിടങ്ങളിൽ സ്ഥാനാർത്ഥികൾക്കൊപ്പം വീടുകൾ കയറിയാണ് കെ എം മാണി ജൂനിയറിന്‍റെ പ്രചരണം നടക്കുന്നത്.
അതേസമയം കെ എം മാണി ജൂനിയർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നെന്ന ചർച്ചകൾക്കിടയിലാണ് മാണി ജൂനിയറിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ മുഴുവൻ സമയ സാന്നിധ്യം.
കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾമത്സരിക്കുന്നിടങ്ങളിലാണ് പ്രധാന പ്രചരണം നടത്തിന്നത്. ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ചാണ് കെ എം മാണി ജൂനിയർ നാട്ടിലെ മുഴുവൻസമയ പ്രചരണത്തിനെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
