കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണക്കേസിൽ ഒന്നാം പ്രതി ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യം തേടി രംഗത്ത്.
ഇന്നലെ ഗോപാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ഫോൺ പിടിച്ചെടുത്തിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഗോപാലകൃഷ്ണൻ ഹാജരാകില്ലെന്നാണ് റിപ്പോർട്ട്.
ഇതിനിടെ കേസിൽ അതിവേഗ നടപടികളുമായി നീങ്ങുകയാണ് പൊലീസ്. യൂട്യൂബർ കെ എം ഷാജഹാന്റെ വീട്ടിലും പൊലീസ് ഇന്നലെ പരിശോധന നടത്തി മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിരുന്നു.
കെ എം ഷാജഹാൻ ഇന്ന് പൊലീസിന് മുമ്പാകെ എത്തുമോ എന്നതിൽ വ്യക്തതയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
