തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിലൂടെ നേടിയ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ഇ.ഡിയുടെ റിപ്പോര്‍ട്ട്.
മസാല ബോണ്ടിലൂടെ നേടിയ വിദേശ വാണിജ്യ വായ്പയുപയോഗിച്ച് അയ്യായിരം ഏക്കറിലേറെ ഭൂമി വാങ്ങിയെന്നും ഇതില്‍ ‘ഫെമ’ ചട്ടത്തിന്റെ ലംഘനം ഉണ്ടെന്നുമാണ് ഇഡി കണ്ടെത്തല്‍.
ഫെമ ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കുള്‍പ്പടെ ഇഡി നോട്ടിസ് നല്‍കിയിരുന്നു. ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലായാണ് ഇഡിയുടെ നടപടി.
ഭൂമി ഏറ്റെടുക്കല്‍ രേഖകളില്‍ മുഖ്യമന്ത്രി ഒപ്പിട്ടത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെയും കിഫ്ബി സി.ഇ.ഒ കെ.എം ഏബ്രഹാമിന്റെയും അറിവോടെയാണെന്നും ഇഡി പറയുന്നു.
ഭൂമിക്കായി 466 കോടി രൂപയാണ് ചെലവിട്ടത്. ഇടപാടിന്റെ വിവരങ്ങള്‍ റിസര്‍വ് ബാങ്കാണ് ഇ.ഡിക്ക് കൈമാറിയത്. തുടര്‍ന്ന് കിഫ്ബി ജോയന്റ് ഫണ്ട് മാനേജരെയും സിഇഒ കെ.എം.ഏബ്രഹാമിനെയും ചോദ്യം ചെയ്തശേഷമാണ് ഇ.ഡി റിപ്പോര്‍ട്ട് തയാറാക്കിയത്.
മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇഡി പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
