ധവളപത്രത്തിൽ കിഫ്‌ബിക്ക് രൂക്ഷ വിമർശനം

JUNE 4, 2026, 12:16 AM

തിരുവനന്തപുരം: യുഡിഎഫ്  സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്‌ബിക്ക് രൂക്ഷ വിമർശനം. 

 ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച കിഫ്ബിയുടെ വായ്പകൾ ഇപ്പോൾ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാൽ 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലാകും. 

കിഫ്‌ബിയുടെ അടിസ്ഥാന ആശയം ദുർബ്ബലമായെന്നും കിഫ്‌ബിയെ പൂർണ്ണമായും ബജറ്റ് നിയന്ത്രണത്തിലാക്കണമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയുടെ മേശപ്പുറത്ത് വച്ച ധവള പത്രത്തിൽ വ്യക്തമാക്കുന്നു. 

vachakam
vachakam
vachakam

 കൂടാതെ കിഫ്ബിക്ക് വായ്പ എടുക്കാൻ ഗവൺമെന്റിനേക്കാൾ 1 മുതൽ 1.5% വരെ കൂടുതൽ പലിശ നൽകേണ്ടി വരുന്നുണ്ട്.

കിഫ്ബി പദ്ധതികളുടെ വിതരണത്തിൽ പ്രാദേശികമായ അസമത്വമുണ്ടെന്നും (കണ്ണൂർ ജില്ലയിൽ മാത്രം ആകെ തുകയുടെ 20% അനുവദിച്ചു) റിപ്പോർട്ടിൽ പറയുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam