പാലാ നഗരസഭയില്‍ ഇന്ന് പുതിയ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ്: അങ്കത്തട്ടില്‍ മായ രാഹുലും റിയ ചീരാംകുഴിയും

AUGUST 18, 2026, 7:54 PM

കോട്ടയം: പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധികള്‍ക്ക് വിരാമമിട്ട് പുതിയ ചെയര്‍പേഴ്സണെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മണിയോടെ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിക്കുന്നത്. യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ റിയ ചീരാംകുഴിയും എല്‍ഡിഎഫിന്റെയും യുഡിഎഫ് വിമതരുടെയും പിന്തുണയോടെ മത്സരിക്കുന്ന മായ രാഹുലും തമ്മിലാണ് പ്രധാന പോരാട്ടം.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയെന്ന ശ്രദ്ധേയമായ നേട്ടത്തോടെ അധികാരം ഏറ്റെടുത്ത മുന്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം പുറത്തായ ഒഴിവിലേക്കാണ് ഈ മത്സരം നടക്കുന്നത്. വെറും ആറ് മാസത്തെ ഭരണത്തിന് ശേഷമാണ് ദിയ ബിനുവിന് അവിശ്വാസ പ്രമേയത്തിലൂടെ അധികാരം നഷ്ടമായത്. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ് വിമതര്‍ പിന്തുണച്ചതോടെയാണ് പാലായില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam