കോഴിക്കോട്: കേരളത്തിൽ ഒരിക്കൽ വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് സി.പി.എം നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ.ശൈലജ.
എന്നാൽ ഇപ്പോൾ കേരളത്തിൽ അതിന്റെ ആവശ്യമില്ലെന്നും കെകെ ശൈലജ പറഞ്ഞു. കോഴിക്കോട് കെഎൽഎഫ് വേദിയിൽ സംസാരിക്കുകയായിരുന്നു മുൻ മന്ത്രി കൂടിയായ കെകെ ശൈലജ.
ഇപ്പോഴത്തെ മുഖ്യമന്ത്രി കേരളത്തിൽ വളരെ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയെ ഇപ്പോൾ മാറ്റേണ്ട കാര്യമില്ലെന്നും ശൈലജ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും കെ.കെ ശൈലജ ആവശ്യപ്പെട്ടു.
നിയമസഭകളിലെ വനിതാ അംഗങ്ങളുടെ എണ്ണവും കൂടണം. സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നാണ് എൽഡിഎഫ് വിശ്വസിക്കുന്നതെന്നും ഷൈലജ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്