കൊച്ചി: കേരളം ബാലവിവാഹ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. എൻ. സുനന്ദ.
ഇതുമായി ബന്ധപ്പെട്ട വിവരശേഖരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും അവർ പറഞ്ഞു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കണം.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിചരണം നല്‍കണം. കുട്ടികള്‍ക്കും അഭിപ്രായങ്ങളുണ്ടെന്നും അത് മാനിക്കപ്പെടണമെന്നും എൻ. സുനന്ദ പറഞ്ഞു.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സമൂഹത്തിനും ബോധവല്‍ക്കരണം നല്‍കുന്നതിലൂടെ ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ സാധിക്കും. തിന്മകള്‍ക്കെതിരെ പോരാടാൻ വിദ്യാര്‍ഥികളെ പ്രാപ്തരാക്കണമെന്നും അവര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്