തിരുവനന്തപുരം: ബിഎൽഒമാർ മൂന്നുതവണ വീട്ടിലെത്തിയിട്ടും കണ്ടെത്താനാവാത്ത വോട്ടർമാർ തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) പുറത്താകും.
ഇവരുടെ പട്ടിക (അൺട്രെയ്‌സബിൾ) തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസ് തലങ്ങളിലും ബൂത്തടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്നതിനുപുറമേ രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികൾക്കും നൽകും.
ഇവരുടെ പേരുവിവരങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ ചുമതലപ്പെടുത്തുന്ന ബിഎൽഎമാരുമായി ബിഎൽഒമാർ ചർച്ചചെയ്താണ് പട്ടിക അന്തിമമാക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ വിശദീകരിച്ചു.
മരിച്ചവർ, സ്ഥിരമായി താമസംമാറിയവർ, മറ്റുസ്ഥലത്ത് പേരുചേർത്തവർ, മറ്റുകാരണങ്ങളാൽ ഉൾപ്പെടാത്തവർ എന്നിവരാണ് അൺട്രെയ്‌സബിൾ വിഭാഗത്തിൽ വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
