തിരുവനന്തപുരം: കേരളത്തിലെ ചില ലോക്സഭാ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ സിപിഎം സംസ്ഥാന നേതൃത്വം.
കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ സഖ്യസാധ്യതയും സിപിഎമ്മിന്റെ വിജയസാധ്യതയും കോൺഗ്രസ് ഇല്ലാതാക്കുന്നു എന്ന പരാതിയും സംസ്ഥാന ഘടകങ്ങൾ മുന്നോട്ടുവച്ചു.
ത്രികോണ മത്സരത്തിന് സാധ്യത എന്നു പറയുന്നതിന് കാരണം ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങളാണ് . 2019 നെക്കാൾ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് ഇടതു മുന്നണിക്ക് ഉണ്ടെന്നാണ് സിപിഎം വിലയിരുത്തൽ.
അതേസമയം ചർച്ചകൾക്ക് ഇന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്