ദാവോസില്‍ 1.18 ലക്ഷം കോടിയുടെ നിക്ഷേപ താത്പര്യപത്രം ഒപ്പുവെച്ച് കേരളം

JANUARY 23, 2026, 8:20 PM

കൊച്ചി: ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രം ഒപ്പുവെച്ച് കേരളം. വ്യവസായ മന്ത്രി പി. രാജീവാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്ക, യുകെ, ജര്‍മനി, സ്പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ കമ്പനികളുമായാണ് താത്പര്യ പത്രം ഒപ്പിട്ടത്. ചരിത്രത്തിലാദ്യമായാണ് ലോക സാമ്പത്തിക ഫോറത്തില്‍ നിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നത്. 

67 കമ്പനികളുടെ പ്രതിനിധികളുമായി കേരളസംഘം മുഖാമുഖ ചര്‍ച്ച നടത്തി. മെഡിക്കല്‍ വ്യവസായം, റിന്യൂവബിള്‍ എനര്‍ജി, ഡേറ്റാ സെന്റര്‍, എമര്‍ജിങ് ടെക്നോളജി എന്നീ മേഖലകളിലെ കമ്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്.

രാംകി ഇന്‍ഫ്രാസ്ട്രക്ചര്‍- 6,000 കോടി രൂപ (ഇക്കോ ടൗണ്‍ വികസനം, സംയോജിത വ്യവസായ പാര്‍ക്കുകള്‍), റിസസ്‌റ്റൈനബിലിറ്റി- 1,000 കോടി (മാലിന്യ സംസ്‌കരണം), ഇന്‍സ്റ്റ പേ സിനര്‍ജീസ് - 100 കോടി (സാമ്പത്തിക സേവനങ്ങള്‍), ബൈദ്യനാഥ് ബയോഫ്യുവല്‍സ്- 1,000 കോടി (റിന്യൂവബിള്‍ എനര്‍ജി), ആക്‌മെ ഗ്രൂപ്പ് - 5,000 കോടി (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), ലിങ്ക് എനര്‍ജി-1,000 കോടി (റിന്യൂവബിള്‍ എനര്‍ജി), സിഫി ടെക്നോളജീസ് - 1,000 കോടി (ഡേറ്റ സെന്റര്‍), ഡെല്‍റ്റ എനര്‍ജി- 1,600 കോടി (ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹെല്‍ത്ത് കെയര്‍), ഗ്രീന്‍കോ ഗ്രൂപ്പ് - 10,000 കോടി, ജെനസിസ് ഇന്‍ഫ്രാസ്ട്രക്ചര്‍ -1,300 കോടി, കാനിസ് ഇന്റര്‍നാഷണല്‍ -2,500 കോടി (എയ്റോസ്പേസ് ആന്‍ഡ് എനര്‍ജി), സെയ്ന്‍ വെസ്റ്റ് കാപ്സ് അഡൈ്വസറി - 1000 കോടി (റിന്യൂവബിള്‍ എനര്‍ജി) തുടങ്ങി 27 കമ്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്.

താത്പര്യപത്രത്തിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചിയില്‍ കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഒപ്പിട്ട താത്പര്യപത്രങ്ങളില്‍ 24 ശതമാനം നിര്‍മാണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനു പുറമേയാണ് ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാന കമ്പനികളുമായി താത്പര്യപത്രം ഒപ്പുവെച്ചത്.

ഇഎസ്ജി നയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്നത് കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് പ്രേരണയാകുന്നതായി വിവിധ കമ്പനികള്‍ അഭിപ്രായപ്പെട്ടു. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത പ്രധാന കമ്പനികളുടെ സിഇഒമാരുമായി മന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘം ചര്‍ച്ച നടത്തിയിരുന്നു. 22 സിഇഒമാര്‍ പങ്കെടുത്തു. കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി കേരള ഈവനിങ്ങും സംഘടിപ്പിച്ചു. പ്രധാന കമ്പനികള്‍, അന്താരാഷ്ട്ര മാധ്യമങ്ങള്‍ എന്നിവര്‍ക്ക് മുന്നില്‍ കേരളത്തിലെ നിക്ഷേപാവസരങ്ങള്‍ പരിചയപ്പെടുത്തി. വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് അഞ്ചംഗ പ്രതിനിധി സംഘമാണ് ഇത്തവണ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam