തിരുവനന്തപുരം: കേരളത്തിന്റെ വേഗ താരങ്ങളായി ആദിത്യ അജിയും നിവേദ് കൃഷ്ണയും. സീനിയര്‍ ആണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ പാലക്കാട് ചിറ്റൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ നിവേദ് കൃഷ്ണ 10.79സെക്കന്റിലാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.
സീനിയര്‍ പെണ്‍കുട്ടികളില്‍ മലപ്പുറത്തിന്റെ ആദിത്യ അജി 12.11 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്.
സീനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ കോഴിക്കോടിന്റെ ജ്യോതി ഉപാധ്യയ (12.26 സെക്കന്റ്) വെള്ളിയും പാലക്കാടിന്റെ അനന്യ സുരേഷ് (12.42 സെക്കന്റ്) വെങ്കലവും നേടി.
സീനിയര്‍ ആണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ മലപ്പുറത്തിനാണ് വെള്ളിയും വെങ്കലവും. ഫസലുള്‍ ഹഖ് (10.88 സെക്കന്റ്) വെള്ളിയും അഭിഷേക് വി (10.98സെക്കന്റ്) വെങ്കലവും സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്