തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന ഷെയ്ഖ് സജ്ജാദ് ഗുൽ, 25 വർഷം മുൻപ് കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ച സ്ഥാപനം തേടി കേരള പൊലീസ് അന്വേഷണമാരംഭിച്ചു.
സജ്ജാദിനു കേരളത്തിൽ സഹായം നൽകിയത് ആരൊക്കെ, പഠനകേന്ദ്രമായി കേരളം തിരഞ്ഞെടുക്കാനുള്ള കാരണം എന്നിവയാണു പൊലീസ്< അന്വേഷിക്കുന്നത്.
സജ്ജാദ് കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ പഠനം നടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.
എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കേരള പൊലീസ് ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
എന്നാൽ, ഈ സ്ഥാപനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
കശ്മീർ സ്വദേശിയായ സജ്ജാദ് ആദ്യം ബെംഗളൂരുവിൽ എംബിഎ പൂർത്തിയാക്കി. പിന്നീടു കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സ് ചെയ്തുവെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്