കൊച്ചി: റോഡിലെ പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് ലഭിച്ച പിഴത്തുക പകുതിയായി കുറച്ച് തീർപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് 'അമ്‌നസ്റ്റി സ്‌കീം 2026' പ്രഖ്യാപിച്ചു. ഹെൽമെറ്റ് ധരിക്കാത്തതിന് 500 രൂപ പിഴ ലഭിച്ചവർക്ക് ഈ പദ്ധതിയിലൂടെ 250 രൂപ അടച്ച് കേസുകൾ അവസാനിപ്പിക്കാം.
2024 ഡിസംബർ 31 വരെ പോലീസോ മോട്ടോർ വാഹന വകുപ്പോ ചുമത്തിയ പിഴകൾക്കാണ് ഈ ഇളവ് ബാധകം. പിഴത്തുക വലിയ ബാധ്യതയായതിനെ തുടർന്ന് പണമടയ്ക്കാൻ കഴിയാത്തവർക്കും സാങ്കേതിക കാരണങ്ങളാൽ കുടുങ്ങിക്കിടക്കുന്നവർക്കും ആശ്വാസമേകാനാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കാൻ കഴിയാത്ത ചെല്ലാനുകൾക്കും 50 ശതമാനം ഇളവ് ലഭിക്കും. എന്നാൽ കോടതി നേരിട്ട് പരിഗണിക്കുന്ന കേസുകൾക്ക് ഈ ആനുകൂല്യം ലഭ്യമല്ല.
എറണാകുളം ജില്ലയിലുള്ളവർക്ക് ഏപ്രിൽ 27 മുതൽ 30 വരെ കളക്ടറേറ്റ് സമുച്ചയത്തിലെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ഓഫീസിൽ നേരിട്ടെത്തി അദാലത്തിൽ പങ്കെടുക്കാവുന്നതാണ്. രാവിലെ 10.30 മുതൽ വൈകുന്നേരം 5 മണി വരെയാണ് അദാലത്ത് സമയം.
നേരിട്ട് എത്താൻ കഴിയാത്തവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായും പിഴ അടച്ചു തീർക്കാം. പോർട്ടലിലെ സാങ്കേതിക തകരാറുകൾ മൂലം പിഴയടയ്ക്കാൻ ബുദ്ധിമുട്ടുന്നവർക്ക് അദാലത്ത് വലിയൊരു പരിഹാരമാകും.
ഏപ്രിൽ 30-ന് ശേഷം പഴയ നിരക്കിൽ തന്നെ പിഴ അടയ്ക്കേണ്ടി വരുമെന്നും, അതിനാൽ പരമാവധി ആളുകൾ ഈ സുവർണാവസരം പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
