കൊച്ചി: ജിഎസ്ടി വർധനമൂലം ലോട്ടറി മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലോട്ടറി ബന്ദ് പ്രഖ്യാപിച്ച് കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ.
പുതിയ നിരക്കിലുള്ള നറുക്കെടുപ്പ് ആരംഭിക്കുന്ന സെപ്റ്റംബർ 26നാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ജിഎസ്ടി വർധിച്ചതിന്റെ പേരിൽ സമ്മാനങ്ങളിലും വിൽപ്പന കമ്മീഷനിലും പ്രൈസ് കമ്മീഷനിലും വലിയ കുറവാണ് വരുത്തിയിട്ടുള്ളത്.
അത് വഞ്ചനയാണ്. പേപ്പർ ലോട്ടറിയെ ജിഎസ്ടിയുടെ പരിധിക്കു വെളിയിൽ നിർത്തണമെന്നും അസോസിയേഷൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
