തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. പൊലീസിന്റെ ക്രൂരത ഉയർത്തി സഭ പ്രക്ഷുബ്ദമാക്കാൻ പ്രതിപക്ഷം ഒരുങ്ങുമ്പോൾ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക പീഡന ആരോപണങ്ങൾ ആയുധമാക്കാനാണ് എൽഡിഎഫിൻ്റെ നീക്കം.
അതേസമയം നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരുന്നതിനോട് എതിർപ്പ് അറിയിച്ച് കോൺഗ്രസ് നേതാക്കൾ.
സഭയിൽ വരുന്നതിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം പലനേതാക്കൾക്കും യോജിപ്പില്ല. എന്നാൽ, എംഎൽഎ എന്നനിലയിൽ രാഹുലിന് സഭയിൽവരുന്നതിന് സാങ്കേതികമായി തടസ്സമില്ലാത്തതിനാൽ അദ്ദേഹം സ്വയം തീരുമാനിക്കട്ടെയെന്ന നിലപാടാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾക്കുള്ളത്.
പന്ത്രണ്ടുദിവസത്തെ സമ്മേളനത്തിനായി നിയമസഭ തിങ്കളാഴ്ച ചേരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്