തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മാത്രം 23 പാമ്പ് കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ട്. 108 ആംബുലൻസ് സർവീസിന്റെ കണക്കുകൾ പ്രകാരം കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്.
ഈ നാല് ജില്ലകളിൽ നാല് കേസുകൾ വീതം റിപ്പോർട്ട് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൊല്ലത്ത് മൂന്ന് കേസുകളും പത്തനംതിട്ടയിൽ രണ്ട് കേസുകളും, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓരോ കേസ് വീതവും രേഖപ്പെടുത്തി.
അതേസമയം, പാമ്പ് കടിയേറ്റതായി സംശയിക്കുന്ന ഒൻപത് കേസുകളും റിപ്പോർട്ട് ചെയ്തു. കൊല്ലത്തും കോഴിക്കോടും രണ്ട് കേസുകൾ വീതവും, കണ്ണൂർ, മലപ്പുറം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ ഓരോ കേസുകളും രേഖപ്പെടുത്തി.
പ്രധാന മുൻകരുതലുകൾ
പ്രഥമ ശുശ്രൂഷ
ശംഖുവരയൻ പോലുള്ള ചില പാമ്പുകളുടെ കടി പലപ്പോഴും വേദനയില്ലാതെ സംഭവിക്കാമെന്നും, ലക്ഷണങ്ങൾ വ്യക്തമായില്ലെങ്കിലും സംശയം തോന്നിയാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
