അത് ആചാരമല്ല! പമ്പയിൽ തുണികൾ ഉപേക്ഷിക്കരുതെന്ന് ഹൈക്കോടതി 

NOVEMBER 28, 2025, 2:30 AM

കൊച്ചി: തീർഥാടകർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളാൽ പമ്പ മലിനമാകുന്ന സാഹചര്യത്തിൽ നിർദേശങ്ങൾ പുറപ്പെടുവിച്ച്   ഹൈക്കോടതി.

കുളിക്കാനിറങ്ങുന്ന തീർഥാടകർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ കൊണ്ട് പമ്പാ നദി മലിനമാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.

ലോഡ് കണക്കിനു തുണികളാണ് നദിയിൽ നിന്നു ദിവസവും ശേഖരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത്. അവർ ഇതൊരു ആചാരമായിട്ടാണ് കാണുന്നത്. എന്നാൽ ഇങ്ങനെ ഒരാചാരമില്ല എന്ന് വ്യാപകമായി ബോധവൽക്കരണം നടത്താനാണ് കോടതി നിർദേശം.

vachakam
vachakam
vachakam

 പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വ്യാപക പ്രചാരണം നടത്തണമെന്നും ദേവസ്വം ബോർഡിന് ജസ്റ്റിസുമാരായ എ.വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് പറഞ്ഞു. 

 ബോധവൽക്കരണ ദൃശ്യങ്ങൾ പമ്പാ തീരത്ത് പ്രദർശിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഇതിനു പുറമെ പമ്പ മലിനമാക്കരുതെന്നും നദിയിൽ തുണി ഉപേക്ഷിക്കരുതെന്നുമുള്ള ശബ്ദ സന്ദേശങ്ങൾ കെഎസ്ആർടിസി ബസുകളിലൂടെ പ്രചരിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam