സംശയരോഗം, വിവാഹമോചനത്തിന് മതിയായ കാരണമെന്ന്   ഹൈക്കോടതി

OCTOBER 28, 2025, 8:11 PM

കൊച്ചി: സംശയരോഗം മൂലം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് വിവാഹമോചനത്തിന് മതിയായ കാരണമെന്ന് കേരള ഹൈക്കോടതി.

സംശയരോഗിയായ ഭര്‍ത്താന് നിര്‍ബന്ധിച്ച് ജോലി രാജിവെപ്പിക്കുകയും നീക്കങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ വിവാഹമോചനം തേടി യുവതി കോടതിയെ സമീപിച്ചിരുന്നു. ഈ സ്ത്രീയുടെ ഹര്‍ജി അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. 

 സ്‌നേഹവും വിശ്വാസവും പരസ്പര ധാരണയും കൂടിക്കലര്‍ന്നതാണ് വിവാഹത്തിന്റെ അടിത്തറ, ഇതിനെ വിഷലിപ്തമാക്കുന്നതാണ് നിരന്തരമായി ഉണ്ടാകുന്ന അവിശ്വാസവും സംശയവും.

vachakam
vachakam
vachakam

ഇത് വിവാഹ ജീവിതത്തെ നരകതുല്യമാക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ആരോപണങ്ങള്‍ അതിശയോക്തിപരമാണെന്നും യുവതിയുടെ മാതാപിതാക്കളുടെ പ്രേരണയാണ് പിന്നിലുള്ളതെന്നുമുള്ള ഭര്‍ത്താവിന്റെ വാദം കോടതി തള്ളി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam