തിരുവനന്തപുരം: ആശ്രിതനിയമനം വേണ്ടാത്തവർക്ക് സമാശ്വാസധനം നൽകുന്നതടക്കമുള്ള വ്യവസ്ഥകളിൽ വ്യക്തതവരുത്തി സർക്കാർ.
2025 മാർച്ച് 29-നു മുൻപ് മരിച്ചുപോയ ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസധനത്തിന് അർഹതയുണ്ടായിരിക്കില്ല. ഈ കലണ്ടർ വർഷം മുതൽ ഓരോ പതിനാറാമത്തെ ഒഴിവും ആശ്രിതനിയമനത്തിനു മാറ്റിവെക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിർദേശിച്ചു.
നിയമനത്തിന് ഏകീകൃത സംവിധാനം
നിയമനത്തിന് ഏകീകൃത സംവിധാനം കൊണ്ടുവരും. സമാശ്വാസധനം വേണ്ടെന്നും അർഹരായവർക്ക് മുഴുവൻ നിയമനം നൽകണമെന്നുമുള്ള പ്രതിപക്ഷ സർവീസ് സംഘടനകളുടെ ആവശ്യം പരിഗണിച്ചില്ല.
ഏകീകൃതസംവിധാനം വന്നുകഴിഞ്ഞാൽ അതത് വകുപ്പുകൾ എല്ലാ ഒഴിവുകളും പൊതുഭരണ വകുപ്പിനെ അറിയിക്കണം. ഏതു തസ്തികയിൽ നിയമനം നൽകണമെന്ന് പൊതുഭരണവകുപ്പാകും തീരുമാനിക്കുക.
സോഫ്റ്റ്‌വേർ തയ്യാറാക്കി ഏകീകൃതസംവിധാനം ഏർപ്പെടുത്തുന്നതുവരെ വകുപ്പുകൾക്ക് നിയമനം നടത്താം. നേരത്തേ ലഭിച്ചിട്ടുള്ള അപേക്ഷകളിൽ നടപടിക്രമം പൂർത്തിയായതാണെങ്കിൽ ലഭ്യമായ ഒഴിവിൽ നിയമനം നടത്തുന്നതിനും തടസ്സമില്ല.
നിയമനത്തിന് ഒഴിവുകൾ ലഭ്യമല്ലെങ്കിൽ അക്കാര്യം അതത് വകുപ്പുകൾ പൊതുഭരണ വകുപ്പിൽ രജിസ്റ്റർചെയ്യണം. ഏകീകൃത സംവിധാനം നിലവിൽവന്നാൽ പൊതുഭരണവകുപ്പ് അനുവദിക്കുന്ന ഒഴിവുകളിൽ മാത്രമേ നിയമനം നൽകാവൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
