ഗവർണറുടെ അധികാര പരിധി ഉൾപ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി

SEPTEMBER 23, 2025, 11:28 PM

തിരുവനന്തപുരം: ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ നാമമാത്ര തലവനെന്ന് പാഠഭാഗത്ത് വ്യക്തമാക്കുന്നുണ്ട്.

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തില്‍ 'ജനാധിപത്യം; ഒരു ഇന്ത്യന്‍ അനുഭവം' എന്ന പാഠഭാഗത്തിലാണ് ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗവര്‍ണര്‍ അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ്. 

യഥാര്‍ത്ഥ കാര്യനിര്‍വഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലാണെന്നും പുസ്തകത്തില്‍ പറയുന്നു.

vachakam
vachakam
vachakam

ഗവര്‍ണര്‍മാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ നിയന്ത്രിക്കുന്ന അധികാരികളല്ല. ഗവര്‍ണര്‍ എന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനമല്ല. സര്‍ക്കാരിയ കമ്മീഷന്‍ സജീവ രാഷ്ട്രീയക്കാരെ ഗവര്‍ണര്‍മാരായി നിയമിക്കരുതെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരുകള്‍ ഗവര്‍ണര്‍മാര്‍ മുഖേന സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങളില്‍ ഇടപെടുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലും വിഭവങ്ങളുടെ വിതരണത്തിലും രാഷ്ട്രീയം കലരുന്നുവെന്നും പാഠഭാഗത്തുണ്ട്. ഗവര്‍ണറുടെ പ്രധാന അധികാരങ്ങളും ചുമതലകളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam