നിക്ഷേപ തട്ടിപ്പ് വിവാദത്തിലായ ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിക്ക്  10 കോടി സഹായവുമായി സർക്കാർ 

NOVEMBER 22, 2025, 9:09 PM

കൽപ്പറ്റ: വയനാട്ടിൽ നിക്ഷേപ തട്ടിപ്പിൽ ഉൾപ്പെട്ട ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് വീണ്ടും സർക്കാരിൽ നിന്ന് കോടികളുടെ സാമ്പത്തിക സഹായം.

സൊസൈറ്റിക്ക് പദ്ധതിയേതര സഹായമായി 10 കോടി രൂപ നൽകാൻ സർക്കാർ ഉത്തരവിട്ടു. ക്ഷീര വികസന വകുപ്പിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ്  ധനസഹായം.

സൊസൈറ്റിക്ക് പ്ലാൻ ഫണ്ടായി 10 കോടി രൂപ നൽകാൻ സർക്കാർ ശ്രമിച്ചെങ്കിലും എതിർപ്പ് കാരണം ഇത് നടന്നില്ല. നേരത്തെ സർക്കാർ നൽകിയ പണം ചെലവഴിക്കുന്നതിൽ ക്രമക്കേട് നടന്നതായി ക്ഷീര വികസന വകുപ്പ് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.

vachakam
vachakam
vachakam

ഇപ്പോൾ നവീകരണത്തിന്റെ പേരിലാണ് തുക അനുവദിച്ചിരിക്കുന്നത്. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ സമരം നടത്തുമ്പോഴാണ് 130 കോടിയോളം നഷ്ടത്തിലുള്ള കമ്പനിക്ക് പത്തു കോടി നൽകുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam