ഹോട്ടലിൽ നിന്നും പിടിച്ചെടുക്കുന്ന മോശം ഭക്ഷണസാധനങ്ങൾ പരസ്യമായി പ്രദർശിപ്പിക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ ഉത്തരവ്

NOVEMBER 23, 2025, 7:27 PM

ആലപ്പുഴ: ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുക്കുന്ന ഭക്ഷണസാധനങ്ങൾ പരസ്യമായി പ്രദർശിപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ പരാമർശം.  പരിശോധനകളും നടപടികളും കർശനമാക്കുന്നതിനായി ഒക്ടോബർ 23-ന് പുറത്തിറക്കിയ ഉത്തരവിലാണ് വിചിത്ര പരാമർശം. 

കൂടാതെ മോശം ഭക്ഷണം പിടിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെ അകാരണമായി പ്രചരിപ്പിക്കരുതെന്നും ഉത്തരവിൽ പറയുന്നു.  മോശം ഭക്ഷണം വിതരണംചെയ്താൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.

അതുകൊണ്ട് തന്നെ ഇപ്പോൾ പഴയതും മോശമായതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്താലും ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് വിവരം നൽകുന്നില്ല.

vachakam
vachakam
vachakam

നടപടികളെല്ലാം രഹസ്യസ്വഭാവത്തോടെയാണ്. ഇതിൽ വകുപ്പിൽത്തന്നെയുള്ള ഒരുവിഭാഗം ജീവനക്കാർക്ക് എതിർപ്പുണ്ട്.

നിലവിലെ ഉത്തരവിലെ പരാമർശത്തിന്റെ ബലത്തിൽ, ഭക്ഷണശാലകളുടെ ഉടമകൾ ഉദ്യോഗസ്ഥർക്ക് കൈക്കൂലിനൽകി നടപടി ഇല്ലാതാക്കാനും സാധ്യതയുണ്ടെന്ന് ചില ഉദ്യോഗസ്ഥർ തന്നെ പറയുന്നു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam