എറണാകുളം: കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ (കെഎഫ്പിഎ) ഭാരവാഹി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്.
പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം വൈകുന്നേരത്തോടെ ആയിരിക്കും സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകുക.
സംവിധായകൻ വിനയൻ ഭാരവാഹി തെരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക നൽകി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫനും കല്ലിയൂർ ശശിയും സജി നന്ത്യാട്ടും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് ബി. രാകേഷും സാന്ദ്ര തോമസുമാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
