തിരുവനന്തപുരം: സംസ്ഥാനത്തെ എന്യുമറേഷന്‍ ഫോം വിതരണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് ചീഫ് ഇലക്ടറൽ ഓഫിസർ ഡോ.രത്തൻ യു.ഖേൽഖർ.
ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ഇതുവരെ 99.5 ശതമാനം എന്യുമറേഷൻ ഫോമും വിതരണം ചെയ്തു കഴിഞ്ഞു എന്ന് അദ്ദേഹം വെളിപ്പെടുത്തി.
നിരവധി ബൂത്ത് ലെവൽ ഓഫീസർമാർക്ക് (BLOs) 100 ശതമാനം ഫോം ഡിജിറ്റലൈസ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
എന്നാൽ, സ്ഥലം മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ എന്നിവരുടെ കണക്കുകൾ പ്രകാരം ഒരു ലക്ഷം പേർക്ക് ഇതുവരെ ഫോം കൊടുക്കാൻ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം വിശദീകരിച്ചു.
ഫോം പൂരിപ്പിക്കുന്ന കാര്യത്തിൽ ഭാഷ ഒരു തടസ്സമല്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി.
ഇംഗ്ലീഷിൽ കൊടുത്ത ഫോമുകൾ പോലും പലയിടത്തും മറ്റ് ഭാഷകളിൽ പൂരിപ്പിച്ചു നൽകിയിട്ടുണ്ട്. മലയാളത്തിൽ എഴുതാൻ കഴിയാത്തവർക്ക്, കന്നഡ അറിയാമെന്ന് പറഞ്ഞപ്പോൾ, കന്നഡയിൽ തന്നെ ഫോം ഫിൽ ചെയ്ത് തിരിച്ചു നൽകിയിട്ടുണ്ട്.
കൂടാതെ, കുമളി, ദേവികുളം മേഖലയിലെ വട്ടവട, കാന്തല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ തമിഴിൽ ഫിൽ ചെയ്ത ഫോമുകളും ലഭിച്ചിട്ടുണ്ട്. അതിനാൽ ഭാഷ ഒരു പ്രശ്നമായി കാണുന്നില്ല.’- അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
