മൊബൈൽ നമ്പറും ഫോട്ടോയും മതി; സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് ഡിജിറ്റൽ കൺസെഷൻ കാർഡ്

JUNE 1, 2026, 9:49 PM

കാസർകോട്: സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ കൺസെഷൻ കാർഡ് പൂർണമായും ഡിജിറ്റലാക്കുന്നു. മോട്ടോർവാഹന വകുപ്പിന്റെ 'എം.വി.ഡി. ലീഡ്‌സ്' മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും വഴി ഈ ഡിജിറ്റൽ സംവിധാനം നടപ്പാക്കാൻ നടപടി തുടങ്ങി.

സർക്കാർ, എയ്ഡഡ്, സ്വയംഭരണ, സ്വകാര്യ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിൽ പേപ്പർ കൺസെഷൻ കാർഡാണ് വിദ്യാർഥികൾക്ക് നൽകുന്നത്. ഡിജിറ്റൽ കാർഡിനായി ആദ്യം അതത് വിദ്യാഭ്യാസ സ്ഥാപനം മോട്ടോർ വാഹന വകുപ്പിന്റെ 'എം.വി.ഡി. ലീഡ്‌സ്' എന്ന വെബ്‌സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യണം.

ഇതിനായി ഓരോ സ്‌കൂളിനും യൂസർ നെയിമും പാസ്വേഡും നൽകും. തുടർന്ന് ആ സ്ഥാപനത്തിലെ വിദ്യാർഥി 'എം.വി.ഡി. ലീഡ്‌സ്' ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. മൊബൈൽ നമ്പറും പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോയും മറ്റ് വിവരങ്ങളും അപ്ലോഡ് ചെയ്ത് കാർഡിന് അപേക്ഷിക്കണം.

vachakam
vachakam
vachakam

വിദ്യാർഥിയുടെ അപേക്ഷ ആദ്യം സ്ഥാപനമേധാവിക്കാണ് ലഭിക്കുക. സ്ഥാപനമേധാവി അംഗീകരിച്ചശേഷം ആർ.ടി.ഒ.യ്ക്ക് ഫോർവേഡ് ചെയ്യും. ആർ.ടി.ഒ. തലത്തിൽകൂടി പരിശോധിച്ച് അർഹതപ്പെട്ടതാണെന്ന് ബോധ്യമായാൽ കൺസെഷൻ കാർഡ് അനുവദിക്കും.

വിദ്യാർഥികൾ കാർഡ് ഡൗൺലോഡ് ചെയ്ത് ഫോണിൽ സേവ് ചെയ്യണം. യാത്രാവേളയിൽ ഇത് ബസ് കണ്ടക്ടറെ കാണിക്കാം. പ്രിന്റൗട്ട് എടുത്തും യാത്രാവേളയിൽ ഉപയോഗിക്കാം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam