പാലക്കാട്: തദ്ദേശവാർഡ് പുനർവിഭജനം അടിസ്ഥാനത്തിലുള്ള പുതിയ വീട്ടുനമ്പർ ഉടനെത്തും. കെ-സ്മാർട്ടിന്റെ സഹായത്തോടെ വീട്ടുനമ്പറുകൾ ഡിജിറ്റലായി നൽകിത്തുടങ്ങി. ഒരുമാസത്തിനകം സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും പുതിയ വീട്ടുനമ്പർപ്രകാരം നികുതിയടയ്ക്കുന്നതടക്കമുള്ള സേവനങ്ങൾ ലഭ്യമാകും.
ജൂലായിൽ പുനർവിഭജന നടപടികൾ പൂർത്തിയായെങ്കിലും പുതിയ വീട്ടുനമ്പർ നൽകിയിരുന്നില്ല. പ്രത്യേക സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ പഴയ നമ്പറുകൾ പോർട്ട് ചെയ്താണ് കെ-സ്മാർട്ടിൽ പുതിയ വീട്ടുനമ്പറായി ഉൾപ്പെടുത്തിയിട്ടുള്ളത്.
പുതിയവീട് നിർമിക്കുന്നവർക്കും തൊട്ടടുത്ത വീടിന്റെ തുടർച്ചയായുള്ള വീട്ടുനമ്പർ ലഭിക്കും. അതേസമയം കെ-സ്മാർട്ടിൽ പുതിയനമ്പർ അനുവദിക്കുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ ചില പഞ്ചായത്തുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
2025 പ്രകാരമുള്ള വിവരങ്ങൾ ക്രമീകരിച്ചിട്ടും കെ-സ്മാർട്ടിലെ സിറ്റിസൺ ലോഗിനിൽ പുതിയ കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കാൻ പുതിയവാർഡ് പ്രകാരം അപേക്ഷിക്കാൻ കഴിയുന്നില്ല. ഇവർക്ക് 2025-ലെ വിവരങ്ങൾക്കുപകരം 2013-ലെ വിവരങ്ങളാണ് ലഭിക്കുന്നത്.
എന്നാൽ, മറ്റ് അപേക്ഷകളെല്ലാം പുതിയനമ്പർ പ്രകാരം ലഭിച്ചുതുടങ്ങി. മുൻവർഷങ്ങളിൽ പുതിയനമ്പർ അനുവദിക്കുന്നതിലടക്കം മനുഷ്യസഹജമായ പിഴവുകളുണ്ടെങ്കിൽ പരിഹരിക്കാൻ സോഫ്റ്റ്‌വേറിൽ പ്രത്യേക ക്രമീകരണം ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
