കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് മൂന്ന് സീറ്റുകളില്‍ വരെ മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാൻ ജോസ് കെ മാണി എംപി.
തൃശൂരില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിന് എന്ത് ഗ്യാരന്‍റിയാണ് പ്രധാനമന്ത്രി നല്‍കിയതെന്നും ജോസ് കെ മാണി ചോദിച്ചു.
കേന്ദ്രത്തിന്‍റെ നയങ്ങളെ ആശ്രയിച്ചാണ് റബര്‍ വില നിശ്ചയിക്കുന്നത്. കേരളത്തിന് ഗുണമുണ്ടാകുന്നതിനാല്‍ നയങ്ങളില്‍ മാറ്റം വരുത്താൻ ബിജെപി തയ്യാറാകുന്നില്ല.
കേരളത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയ കളി നടത്തുകയാണ്. ഇതിലൂടെ ഭരണ സ്തംഭനത്തിനാണ് കേന്ദ്രം ശ്രമിക്കുന്നത്.
മന്ത്രി സജി ചെറിയാന്‍റെ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് എം കൃത്യമായ പ്രതികരണം നടത്തി. പരാമര്‍ശം തിരുത്താൻ നടപടി സ്വീകരിക്കണമെന്ന് മുന്നണിയോട് ആവശ്യപ്പെട്ടതായും ജോസ് കെ മാണ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്