കർഷകർക്ക് താങ്ങായി മിൽമ. ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ സംഭരിക്കുന്ന ഓരോ ലീറ്റർ പാലിനും പ്രോത്സാഹന വിലയായി ഏഴു രൂപ കൂടി നൽകാനാണ് തീരുമാനം.
മിൽമ എറണാകുളം റീജണൽ യൂണിയനാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്. ക്ഷീരമേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇൻസെൻ്റീവ് സർചാർജാണിത്.
എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലയിലെ പ്രാഥമിക സംഘങ്ങളിലെ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും പ്രയോജനം ലഭിക്കുക.
ലിറ്ററിന് അധികം നല്‍കുന്ന ഏഴു രൂപയില്‍ അഞ്ചു രൂപവീതം കര്‍ഷകര്‍ക്കും രണ്ടു രൂപവീതം സംഘത്തിനും നല്‍കുമെന്ന് ഭരണസമിതി യോഗം വ്യക്തമാക്കി.
13 കോടി രൂപയാണ് ഈ ഇനത്തില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നുലക്ഷം ലിറ്റര്‍ പാലാണ് ദിവസവും പ്രാഥമിക സംഘങ്ങളില്‍നിന്ന് സംഭരിക്കുന്നതെന്ന് ചെയര്‍മാന്‍ എം ടി ജയന്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്