അച്ഛനും മകനും ഒരേ തിരഞ്ഞെടുപ്പിൽ!  പൂഞ്ഞാറിൽ പി.സി.ജോർജും, പാലായിൽ ഷോൺ ജോർജും മത്സരത്തിന്  

FEBRUARY 4, 2026, 9:57 PM

കോട്ടയം: ബി.ജെ.പി. ദേശീയസമിതിയംഗം പി.സി.ജോർജിനോട് പൂഞ്ഞാറിൽ മത്സരിക്കാൻ ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായി സൂചന. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റും ജോർജിന്റെ മകനുമായ ഷോൺ ജോർജ് പാലായിൽ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. അവിടെ അദ്ദേഹം പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. 

ജോർജും ഷോണും മത്സരിക്കാൻ ഇറങ്ങിയാൽ അത് കൗതുകമാകും. സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും ഒരു മുന്നണിയിലോ പാർട്ടിയിലോ അച്ഛനും മകനും ഒരേ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവുക. 

2021-ലെ തിരഞ്ഞെടുപ്പിൽ ജനപക്ഷത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ച ജോർജ് പൂഞ്ഞാറിൽ രണ്ടാംസ്ഥാനത്താണ് എത്തിയത്. കേരളകോൺഗ്രസ് എം സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലാണ് അവിടെ വിജയിച്ചത്.

vachakam
vachakam
vachakam

പിന്നീടാണ് ജോർജ് ജനപക്ഷം ബി.ജെ.പി.യിൽ ലയിപ്പിച്ചത്. 1980 മുതൽ തുടർച്ചയായി പൂഞ്ഞാറിൽ ഐക്യ, ഇടതുമുന്നണികളുടെ സ്ഥാനാർഥിയായും ജനപക്ഷം സ്ഥാനാർഥിയായും മത്സരിച്ച് വിജയിച്ച ജോർജ് ഒരുവട്ടം മത്സരത്തിൽനിന്ന് വിട്ടുനിന്നു. രണ്ടുവട്ടം പരാജയപ്പെടുകയുംചെയ്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam