തിരുവനന്തപുരം: ഇന്നോ നാളയോ കീം പ്രവേശനത്തിന്‍റെ ഓപ്ഷൻ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തിറങ്ങും. അതേസമയം, കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 76,230 വിദ്യാർഥികൾ യോഗ്യത നേടിയത്.
റാങ്ക് പട്ടികയിൽ വലിയ മാറ്റമാണുള്ളത്. കേരള സിലബസുകാർ പിന്നിൽ പോയി. സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ആദ്യ 100 റാങ്കിൽ 21 പേർ കേരള സിലസിൽ നിന്നുള്ളവരാണ്. മുൻ ലിസ്റ്റിൽ 43 പേരായിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ ജോഷ്വ ജേക്കബിനാണ് ഒന്നാം റാങ്ക്.
പഴയ ലിസ്റ്റിൽ ജോൺ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പഴയ പട്ടികയിൽ അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്. ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവിനാണ് രണ്ടാം റാങ്ക്.
കേരള സിലബസിലെ ഏതെങ്കിലും വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ സാധ്യതയുണ്ട്. എന്നാൽ പ്രവേശന നടപടികൾ വൈകുന്നതിനാൽ സർക്കാർ അപ്പീൽ പോകുന്നില്ല എന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
