തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ കെ ഇ ഇസ്മയിൽ പങ്കെടുക്കും.
നാളെയാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം. സമാപന സമ്മേളനം സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് ഉദ്ഘാടനം ചെയ്യുന്നത്.
സസ്‌പെൻഷൻ നേരിടുന്നതിനാൽ സമ്മേളനത്തിലേക്ക് ഇസ്മയിലിന് ക്ഷണമുണ്ടായിരുന്നില്ല. സദസിലിരുന്ന് സമാപന സമ്മേളനത്തിന്റെ ഭാഗമാവാനാണ് ഇസ്മയിലിന്റെ തീരുമാനം.
അണികളിൽ ഒരാളായി പ്രകടനത്തിൽ പങ്കെടുക്കാനും ആലോചനയുണ്ട്. തന്നെ ഇഷ്ടപ്പെടുന്ന സഖാക്കളെ കാണാനാണ് എത്തുന്നതെന്ന് ഇസ്മയിൽ പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിൽ തന്നെ വിലക്കിയതിനെതിരെ കെ ഇ ഇസ്മയിൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ജീവിതകാലം മുഴുവൻ പാർട്ടിയിൽ പ്രവർത്തിച്ചിട്ടും തന്നെ വിലക്കിയതിൽ ദുഖമുണ്ടെന്നും താൻ ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റായിരിക്കുമെന്നും കെ ഇ ഇസ്മയിൽ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
