തിരുവനന്തപുരം: കേരളത്തിന്റെ മുക്കിലും മൂലകളിലും ഇടവഴികളിലും പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് ത്രിതല പഞ്ചായത്തിലെ ചെറിയ റോഡുകൾ വരെ ഉൾപ്പെടുത്തുക്കൊണ്ട് ജനകീയമായി കേരളത്തിൽ പൊതുഗതാഗത സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ.
രാജ്യത്ത് ഇതുവരെ കാണാത്ത ഗതാഗത സംസ്കാരം കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ മറ്റെവിടെയും കാണാത്ത തരത്തിൽ പരിഷ്കാരം കൊണ്ടുവരും. മുഖ്യമന്ത്രിയുമായി അൽപനേരം സംസാരിച്ചു. ഞാൻ അദ്ദേഹത്തിന് വിശദമായൊരു പ്രൊപ്പോസൽ കൊടുത്തു.
അത് അദ്ദേഹം അംഗീകരിച്ചാൽ, ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംസ്കാരത്തിന് തുടക്കം കുറിക്കാൻ നമ്മൾക്ക് കഴിയുമെന്നും ഗണേഷ് കുമാർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്