കാസർകോട്: റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച നിലയിൽ. കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് മരണം. ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചപ്പോളാണ് മരണം സ്ഥിരീകരിച്ചത്.
ദേളി സ്വദേശി മുബഷിറാണ് മരിച്ചത്. 2016 ലെ പോക്സോ കേസിൽ ഈ മാസമാണ് മുബഷിർ അറസ്റ്റിലായത്.
അതേസമയം മുബഷിറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ജയിലിൽ വെച്ച് സഹതടവുകാരും വാർഡന്മാരും മർദിച്ചുവെന്നും കുടുംബം പറഞ്ഞു.
ജയിലിൽ മാതാവും സഹോദരനും കാണാൻ പോയപ്പോൾ മർദിച്ച കാര്യം പറഞ്ഞെന്നും മരണത്തിൽ അന്വേഷണം വേണമെന്നും കുടുംബം ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
