കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ അടിപിടി ഉണ്ടായതായി റിപ്പോർട്ട്. ചികിത്സയ്ക്ക് എത്തിയവർ തമ്മിലാണ് അടിപിടിയുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ ഇവർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറുടെ ശരീരത്തിലേക്ക് വീണതായും പരാതിയുണ്ട്.
അതേസമയം അടിപിടിയിൽ ഷിഹാബ് എന്നയാൾക്ക് പരിക്കേറ്റു. ബെദിയ സ്വദേശി മുഹമ്മദ് ഷാനിദ് ആണ് തന്നെ ആക്രമിച്ചതെന്നാണ് ഷിഹാബ് പറയുന്നത്. ആശുപത്രിക്ക് മുന്നിൽ ഡോക്ടർമാർ പ്രതിഷേധം നടത്തുകയാണ്. ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
