കാസര്‍കോട് ഇനി അതി ദാരിദ്ര്യമുക്ത ജില്ല. സംസ്ഥാനത്തെ മൂന്നാമത്തെ അതിദാരിദ്ര്യമുക്ത ജില്ലയായി ആരോഗ്യ – വനിത – ശിശുക്ഷേമേ വകുപ്പ് മന്ത്രി വീണാ ജോർജ് കാസർഗോഡിനെ പ്രഖ്യാപിച്ചു. അതിദരിദ്രരായി കാസർകോട് ജില്ലയിൽ 2072 കുടുംബങ്ങളെയാണ് കണ്ടെത്തിയത്.
അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഇവർക്ക് ഭക്ഷണം, ആരോഗ്യം, അടിസ്ഥാന വരുമാനം, ഭൂമി, വാസസ്ഥലം തുടങ്ങിയ സൗകര്യങ്ങളൊരുക്കി.റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകളും, ആരോഗ്യ ഇൻഷുറൻസും, സാമൂഹ്യ സുരക്ഷാ പെൻഷനും, തൊഴില്‍ കാര്‍ഡും, ഗ്യാസ് കണക്ഷനും ഉൾപ്പെടെ ലഭ്യമാക്കുകയും ചെയ്തു.
50 കോടി രൂപ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മാറ്റിവെച്ച ജില്ലാ പഞ്ചായത്തിനുള്ള ആദരവ് ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി ബേബി ഏറ്റുവാങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
